മന്ത്രി കെ. രാധാകൃഷ്ണന് വധഭീഷണി

 | 
k radhakrishnan

മന്ത്രി കെ. രാധാകൃഷ്ണന് വധഭീഷണി.ലാൻ്റ് ഫോണിലായിരുന്നു ഭീഷണി സന്ദേശം എത്തിയത്.പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാൻ നടപടി എടുത്ത തോടെയാണ് ഭീഷണിയെന്ന് മന്ത്രി പ്രതികരിച്ചു.

പട്ടക ജാതി വകുപ്പിൽ വൻ അഴിമതി നടക്കുന്നുവെന്ന് ബി.ജെ.പി പ്രസിഡൻ്റ് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.അതിനു പിന്നാലെയാണ് മന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടത്.

നടപടികൾ തുടങ്ങിയതോടെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസവും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.അതിനു പിന്നാലെയാണ് ഫോണിൽ വിളിച്ചു വധഭീഷണി ഉണ്ടായതെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയത്.