മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനം: ഇന്നു മുതല്‍ അപേക്ഷിക്കാം

 | 
MEDICAL FEES

തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിങ് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നു മുതല്‍ അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലൂടെയാണ് (https://www.cee-kerala.org/) അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 21-ാം തിയതി അഞ്ച് മണി വരെ അപേക്ഷിക്കാം.

മെഡിക്കല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനം ലഭിക്കാന്‍ നീറ്റ് യുജി പരീക്ഷയില്‍ യോഗ്യത നേടണം. എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനം, പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും. നാറ്റാ യോഗ്യത അടുത്ത ഓഗസ്റ്റ് 15നു മുന്‍പ് നേടുന്നവര്‍ക്കാണ് ആര്‍ക്കിടെക്ചര്‍ കോഴ്സിന് പ്രവേശനം ലഭിക്കുക