മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്റര്‍ മാമ്മന്‍ വര്‍ഗീസ് അന്തരിച്ചു

 | 
മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്റര്‍ മാമ്മന്‍ വര്‍ഗീസ് അന്തരിച്ചു
മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷറും, മുന്‍ മാനേജിങ് എഡിറ്ററുമായ തയ്യില്‍ കണ്ടത്തില്‍ മാമ്മന്‍ വര്‍ഗീസ് (91) അന്തരിച്ചു.മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മന്‍ മാപ്പിളയുടെ പൗത്രനും കെ.എം. വര്‍ഗീസ് മാപ്പിളയുടെ പുത്രനുമാണ് . സംസ്കാരം പിന്നീട്.

1955 ല്‍ മനോരമയില്‍ മാനേജരായി ചുമതലയേറ്റു .1965 ല്‍ ജനറല്‍ മാനേജരും 1973 ല്‍ മാനേജിങ് എഡിറ്ററുമായി. നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നും പത്രപ്രവര്‍ത്തനം, അച്ചടി, ബിസിനസ് എന്നിവയില്‍ പരിശീലനം നേടിയിട്ടുണ്ട്.ന്യൂസ് പേപ്പര്‍ മാനേജ്മെന്റില്‍ ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷനില്‍ പരിശീലനം നേടിയിട്ടുണ്ട്. ഐഇഎന്‍എസ് പ്രസിഡന്‍്റ്, എബിസി ചെയര്‍മാന്‍, എല്‍ ഐ സി ദക്ഷിണമേഖല ഉപദേശക സമതിയംഗം, ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി- വര്‍ക്കിംഗ് കമ്മിറ്റിയംഗം, മാങ്ങാനം മന്ദിരം ആശുപത്രി ചെയര്‍മാന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.