പാഠ്യവിഷയം മലയാളം; നിയമം നടപ്പാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

കേരള നിയമസഭ 2017-ലാണ് മലയാളം പാഠ്യവിഷയം ആക്കണമെന്ന നിയമം പാസാക്കിയത്. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ മലയാളം വിഷയമായി പഠിപ്പിക്കണമെന്നാണ് നിയമത്തിൽ അനുശാസിക്കുന്നത്.
 | 
STUDENTS

തൃശ്ശൂർ: കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മലയാളം പാഠ്യവിഷയമായി പഠിപ്പിക്കണമെന്ന നിയമം നടപ്പാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. മലയാളം ഭാഷ പഠനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസവകുപ്പിന്റെ ഈ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉടൻ തന്നെ പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കും.

കേരള നിയമസഭ 2017-ലാണ് മലയാളം പാഠ്യവിഷയം ആക്കണമെന്ന നിയമം പാസാക്കിയത്. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ മലയാളം വിഷയമായി പഠിപ്പിക്കണമെന്നാണ് നിയമത്തിൽ അനുശാസിക്കുന്നത്. കേരളത്തിൽ പ്രവർത്തിക്കുന്ന പൊതു വിദ്യാലയങ്ങൾക്കും മറ്റ് സിലബസുകളിലെ വിദ്യാലയങ്ങൾക്കും ഈ നിയമം ഒരുപോലെയാണ്.മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ ചുമതലയാണെന്ന് നിയമത്തിൽ പറയുന്നു