സുല്‍ത്താന്‍ ബത്തേരിയില്‍ ലോക്ക്ഡൗണ്‍ ; മെയ് 10വരെ അടച്ചിടും

 | 
സുല്‍ത്താന്‍ ബത്തേരിയില്‍ ലോക്ക്ഡൗണ്‍ ; മെയ് 10വരെ അടച്ചിടും

സുല്‍ത്താന്‍ബത്തേരി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. വെളളിയാഴ്ച മുതല്‍ അടുത്തമാസം 10 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ജില്ലയില്‍ ഇന്നലെ ആയിരത്തിനടുത്താണ് കോവിഡ് രോഗികള്‍. 233 പേര്‍ രോഗമുക്തി നേടി. 958 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37874 ആയി. 29926 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6830 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 6245 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്‌