കേരളത്തില്‍ ലോക്ഡൗണ്‍ ജൂൺ 16 വരെ  നീട്ടി

ടി.പി.ആര്‍. 10ല്‍ താഴെയെത്തിയ ശേഷം ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണു വിദഗ്ധരുടെ നിര്‍ദേശം.
 | 
lockdown

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി. ഈ മാസം 16 വരെയാണ് നീട്ടിയത്.

നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനം.

ടി.പി.ആര്‍. 10ല്‍ താഴെയെത്തിയ ശേഷം ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണു വിദഗ്ധരുടെ നിര്‍ദേശം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് ആദ്യമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഒരു ഘട്ടത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ 40,000 കടക്കുന്ന സ്ഥിതിയുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം വരെ ഉയര്‍ന്നു. ലോക്ക്ഡൗണ്‍ ഗുണം ചെയ്യുന്നു എന്നാണ് കഴിഞ്ഞ ഏതാനും ദിവസത്തെ പ്രതിദിന കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം 20000ല്‍ താഴെ എത്തി. നിയന്ത്രണം കുറച്ചുദിവസം കൂടി തുടര്‍ന്നാല്‍ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍