മുൻകൂട്ടി പണം അടച്ചാൽ പ്രത്യേക കൗണ്ടർ വഴി മദ്യം ; ബീവറേജിലെ   തിരക്ക് കുറയ്ക്കാൻ നടപടി

മദ്യ വിൽപന സ്ഥാപനങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന വലിയ ക്യൂ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്
 | 
beverage

മദ്യ വിൽപന ശാലകളിലെ തിരക്ക് കൂടുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടിയുമായി സർക്കാർ. തിരക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാ​ഗമായി പ്രത്യേക കൗണ്ടർ വഴി മദ്യം വിൽക്കാനാണ് തീരുമാനം. മുൻകൂട്ടി മദ്യത്തിന്റെ തുക അടച്ച് കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

മദ്യ വിൽപന സ്ഥാപനങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന വലിയ ക്യൂ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. അത് ഒഴിവാക്കുന്നതിനായാണ് ബിവറേജസ് ഔട്ട്ലെറ്റുകളിൽ പ്രത്യേക കൗണ്ടർ സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.മുൻകൂട്ടി തുക അടച്ച് പെട്ടെന്ന് മദ്യം കൊടുക്കാൻ പാകത്തിലായിരിക്കും കൗണ്ടർ- മുഖ്യമന്ത്രി പറഞ്ഞു. തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും ചെയ്യും. ഇപ്പോഴുള്ള തിരക്ക് ഒഴിവാക്കുന്നതിന് മറ്റ് ശാസ്ത്രീയമായ മാർഗങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.