ഇനി ചാടിയാൽ നിന്റെ കാല് ഞങ്ങൾ വെട്ടും ;  മയൂഖ ജോണിയെയും കുടുംബത്തേയും ഇല്ലാതാക്കുമെന്ന് വധ ഭീഷണി.

 | 
MAYUKHA

സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാൽ ഒളിമ്പ്യൻ മയൂഖ ജോണിയെയും കുടുംബത്തേയും ഇല്ലാതാക്കുമെന്ന് വധ ഭീഷണി.

ഇനി ചാടിയാൽ നിന്റെ കാല് ഞങ്ങൾ വെട്ടുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നുമാണ് ഊമക്കത്തിലെ ഭീഷണി. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങളും ഊമക്കത്തിലുണ്ട്.

ഡിജിപിക്ക് പരാതി നൽകിയതായി മയൂഖ പറഞ്ഞു. സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസിൽ പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്നായിരുന്നു മയൂഖ ജോണി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നത്.

അസഭ്യവർഷമാണ് കത്തിൽ. ജോൺസൺ തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് കത്തിലുണ്ട്. കത്തിന് പിന്നിൽ പ്രതിയുടെ ആളുകളാണെന്ന് സംശയിക്കുന്നതായും മയൂഖ പറയുന്നു.

2016-ലാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോൺസൺ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തെന്നാണ് പരാതി.