കേരളത്തിൽ  ആദ്യ മണിക്കൂറിൽ   ഇടത് തരംഗം ; 80 ഇടങ്ങളില്‍ എല്‍ഡിഎഫനിന് വ്യക്തമായ ആധിപത്യം 

കോണ്‍ഗ്രസ് 55 സീറ്റിലും എന്‍ഡിഎ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. 
 | 
കേരളത്തിൽ ആദ്യ മണിക്കൂറിൽ ഇടത് തരംഗം ; 80 ഇടങ്ങളില്‍ എല്‍ഡിഎഫനിന് വ്യക്തമായ ആധിപത്യം

നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളില്‍ തന്നെ എല്‍ഡിഎഫ് കേവല ഭൂരിപക്ഷം നേടുന്നു. നിലവിലെ കണക്കുപ്രകാരം 80 ഇടങ്ങളില്‍ എല്‍ഡിഎഫനിന് വ്യക്തമായ ആധിപത്യം. കോണ്‍ഗ്രസ് 55 സീറ്റിലും എന്‍ഡിഎ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. 

ശക്തമായ രാഷ്ടീയ പോരാട്ടം നടക്കുന്ന വടക്കാന്‍ച്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവിയര്‍ ചിറ്റിലപ്പള്ളി ലീഡ് ചെയ്യുന്നു.  കല്യാശേരിയില്‍ എം വിജിന് 20 വോട്ടിന് ലീഡ് ചെയ്യുന്നു. ചാത്തന്നൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥി ജയലാല്‍ 54 വോട്ടിന് ലീഡ് ചെയ്യുന്നു. പാലായില്‍ ജോസ് കെ മാണി 20 വോട്ടിന് മുന്നില്‍. ആറ്റിങ്ങിലില്‍ എല്‍ഡിഎഫും മുന്നിലാണ്.

വര്‍ക്കലയില്‍ അഡ്വ വി ജോയ് മുന്നില്‍. കുന്നത്തൂർ, പത്തനാപുരം, നിലമ്പൂർ, തവനൂർ, പെരിന്തൽമണ്ണ, ആലപ്പുഴ, കുട്ടനാട് , അരൂർ, അഴിക്കോട്, കുണ്ടറ, പുനലൂർ, ഉദുമ, അഴിക്കോട് LDF മുന്നിൽ. നിലമ്പൂരിൽ എല്‍ഡിഎഫിലെ പിവി അൻവർ മുന്നിൽ.ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരില്‍ കെ.കെ ശൈലജയും മുന്നിലേക്ക്.