'മതാടിസ്ഥാനത്തിൽ പൗരത്വം വേണ്ട'  സുപ്രീംകോടതിയിൽ ഹർജിയുമായി മുസ്ലീം ലീഗ്

കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ലീഗിന്‍റെ ആവശ്യം
 | 
PK Kunhalikutty

മത അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച കേന്ദ്ര സർക്കാർ വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ. അപേക്ഷ ക്ഷണിച്ച നടപടി റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന്‌ അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ലീഗിന്‍റെ ആവശ്യം. അഡ്വക്കേറ്റ് ഹാരിസ് ബീരാൻ മുഖേനയാണ് പി കെ കുഞ്ഞാലിക്കുട്ടി ഹർജി സമർപ്പിച്ചത്. 1955 ലെ ചട്ടപ്രകാരം ഒരു വിഭാഗത്തെ ഒഴിവാക്കാനാവില്ലെന്നാണ് ഹർജിയിലെ വാദം.