ലീഡ് നില മാറി മറിയുന്നു ; ബാലുശ്ശേരിയില്‍ ധര്‍മ്മജന്  മുന്നിൽ 

 

 | 
ലീഡ് നില മാറി മറിയുന്നു ; ബാലുശ്ശേരിയില്‍ ധര്‍മ്മജന് മുന്നിൽ
ബാലുശ്ശേരി:  ബാലുശ്ശേരി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി ലീഡ് ചെയ്യുന്നു. ഇടത് സ്ഥാനാര്‍ഥി സച്ചിന്‍ ദേവിനെക്കാള്‍ 43 വോട്ടുകള്‍ക്കാണ് ധര്‍മ്മജന്‍ ലീഡ് ചെയ്യുന്നത്. യു.ഡി.എഫിന്‍റെ താരസ്ഥാനാര്‍ഥിയായി രംഗത്തിറക്കിയ ആളാണെങ്കിലും സച്ചിന്‍ ദേവിനായിരുന്നു ബാലുശ്ശേരിയില്‍ ആദ്യം മുതലെ മുന്‍തൂക്കം. പ്രചരണ വേദികളില്‍ ഓളമുണ്ടാക്കിയെങ്കിലും ബാലുശ്ശേരി ധര്‍മ്മജനൊപ്പം നില്‍ക്കില്ലെന്നായിരുന്നു വിലയിരുത്തല്‍.