അഭിഭാഷകന് കൊവിഡ് ; ബിനീഷ് കോടിയേരിയുടെ ജാമ്യ ഹർജി വീണ്ടും മാറ്റി ; കേസ് ജൂൺ 9 ന് പരിഗണിക്കും

ഇത് നാലാം തവണയാണ് ഹൈക്കോടതിയിൽ ജാമ്യഹർജി എത്തുന്നത്
 | 
Bineesh

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹർജി കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇഡിയുടെ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാറ്റിയത്. ജൂൺ ഒൻപതിലേക്ക് ആണ് ഹർജി മാറ്റിയത്.

എതിർവാദം ജൂൺ ഒൻപതിന് നൽകണമെന്ന് ഹൈക്കോടതി ഇ‍ഡിക്ക് നിർദേശം നൽകി. ഇത് നാലാം തവണയാണ് ഹൈക്കോടതിയിൽ ജാമ്യഹർജി എത്തുന്നത്.അച്ഛന്‍ കോടിയേരി ബാലകൃഷ്ണന് ക്യാന്‍സർ ബാധ നാലാം സ്റ്റേജിലെത്തിയെന്നും, മകനായ താന്‍ ശ്രുശ്രൂഷിക്കാന്‍ അടുത്തുവേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷയുമായി കർണാടക ഹൈക്കോടതിയിലെത്തിയത്.

ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി ജയിലിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡി അവസാനിച്ചതിനെത്തുടർന്നു പ്രത്യേക കോടതി ബിനീഷിനെ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

തുടർന്ന്, പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. ഒക്ടോബർ 29ന് അറസ്റ്റ് ചെയ്തതു മുതൽ 14 ദിവസം ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. ജാമ്യാപേക്ഷ 18നു പരിഗണിക്കാനായി മാറ്റി. അതേസമയം, ലഹരി ഇടപാടിൽ ബിനീഷിന്റെ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്ന എൻസിബി (നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ) കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല.