കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

 | 
കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഗൗരിയമ്മ ചികിത്സയിലുള്ളത്.

അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. വ്യാഴാഴ്ചയാണ് കടുത്ത ശാരീരിക അവശതകളെ തുടര്‍ന്ന് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ കൊവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് ഗൗരിയമ്മ, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടില്‍ നിന്ന് തിരുവനന്തപുരം വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കൊവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് പോലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു