കെ.ആർ. ഗൗരിയമ്മയുടെയും ആർ. ബാലകൃഷ്ണപിള്ളയുടെയും സ്മാരകത്തിന് രണ്ട് കോടി

 | 
gouriyamma

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കൊവിഡ് കാലമായതിനാല്‍ ജനങ്ങളില്‍ നികുതിയുടെ അധികഭാരം നല്‍കുന്നില്ലെന്നും ബജറ്റിൽ ഉണ്ട്.

കെ ആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിര്‍മ്മിക്കുമെന്നും ഇതിനായി രണ്ടു കോടി രൂപ വീതം ബജറ്റിൽ അനുവദിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ തോമസ് ഐസക്ക് അവതരിപ്പിച്ച ഇടക്കാല ബജറ്റ് ശുപാര്‍ശകളുടെ വിപുലീകരണമാണ് ബാലഗോപാൽ പുതിയ ബജറ്റില്‍ നടത്തിയിരിക്കുന്നത്.