പനി കുറഞ്ഞു;​  ഗൗരിയമ്മയുടെ ആരോ​ഗ്യനിലയില്‍ നേരിയ പുരോ​ഗതി

പനിയും ശ്വാസതടസവും മൂലം കഴി‍ഞ്ഞ വ്യാഴാഴ്ചയാണ് ​ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 | 
പനി കുറഞ്ഞു;​ ഗൗരിയമ്മയുടെ ആരോ​ഗ്യനിലയില്‍ നേരിയ പുരോ​ഗതി

തിരുവനന്തപുരം: മുന്‍മന്ത്രിയും ജെഎസ്‌എസ് സ്ഥാപകനേതാവുമായ കെ ആര്‍ ​ഗൗരിയമ്മയുടെ ആരോ​ഗ്യനിലയില്‍ നേരിയ പുരോ​ഗതി. പനി കുറഞ്ഞു. രക്തത്തില്‍ അണുബാധയുണ്ടെന്നും ഇത് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.

പനിയും ശ്വാസതടസവും മൂലം കഴി‍ഞ്ഞ വ്യാഴാഴ്ചയാണ് ​ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ഇല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍.

ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു 102കാരിയായ കെ ആര്‍ ഗൗരിയമ്മ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.