കൊവിഡ്: റേഷൻ കടകളുടെ പ്രവർത്തനസമയം മാറ്റി

 | 
കൊവിഡ്: റേഷൻ കടകളുടെ പ്രവർത്തനസമയം മാറ്റി

കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തനസമയം മാറ്റി. രാവിലെ ഒമ്പതു മുതൽ ഒന്നു വരേയും ഉച്ചക്ക് ശേഷം രണ്ടു മുതൽ അഞ്ചു വരേയുമായിരിക്കും ഇനിമുതൽ റേഷൻ പ്രവർത്തിക്കുക.

കണ്ടെയിൻമെന്റ് സോണുകളായും മറ്റും പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അവിടത്തെ ജില്ലാ കളക്ടർ പ്രഖ്യാപിക്കുന്ന സമയങ്ങൾ റേഷൻ വ്യാപാരികൾക്കും ബാധകമായിരിക്കുമെന്ന് സംയുക്ത റേഷന്‍ ഡീലേഴ്സ് സമിതി അറിയിച്ചു.