തൃശൂര്‍ മെഡിക്കല്‍ കോളജിലെ 60 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

രോഗം ബാധിച്ച വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും വാക്‌സിന്‍ സ്വീകരിച്ചവരാണ്.
 | 
covid

തൃശൂര്‍ മെഡിക്കല്‍ കോളജിലെ 60 മെഡികെല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എംബിബിഎസ്, പി ജി ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളെ കൂടാതെ ശസ്ത്രക്രിയക്ക് വിധേയരായ പത്തുരോഗികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ രണ്ട് ബാച്ചുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 50 എം ബി ബി എസ് വിദ്യാര്‍ഥികള്‍ക്കും 10 പി ജി വിദ്യാര്‍ഥികള്‍ക്കുമാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഗൈനകോളജി, സര്‍ജറി തുടങ്ങി രണ്ടു വിഭാഗങ്ങളിലായി ജോലി ചെയ്തിരുന്ന പിജി വിദ്യാര്‍ഥികള്‍ക്ക് ഉള്‍പെടെയാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റല്‍ അടയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ച വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും വാക്‌സിന്‍ സ്വീകരിച്ചവരാണ്.

ശസ്ത്രക്രിയ വാര്‍ഡില്‍ കഴിഞ്ഞ പത്തോളം രോഗികളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആശുപത്രി പരിസരത്ത് സ്ഥിതി ചെയ്യുന്ന ഇന്‍ഡ്യന്‍ കോഫി ഹൗസിലെ നിരവധി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചതായി റിപോര്‍ടുകളുണ്ട്.