കൊവിഡ് പ്രതിസന്ധി; വാഹന നികുതി അടയ്ക്കാനുള്ള സമയ പരിധി നീട്ടി

 | 
vehicle

കൊവിഡ് കാലത്തെ പ്രതിസന്ധി സാഹചര്യത്തില്‍ വാഹന നികുതി ഉള്‍പ്പെടെയുള്ള വിവിധ നികുതികള്‍ അടക്കാനുള്ള സമയ പരിധി നീട്ടി. ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇക്കാര്യം അറിയിച്ചത്.ഓട്ടോറിക്ഷ, ടാക്‌സി, സ്‌റ്റേജ് കോണ്‍ട്രാക്ട് വാഹനങ്ങളുടെ നികുതി അടയ്ക്കാന്‍ ആഗസ്റ്റ് 31 വരെ സാവകാശം നല്‍കിയിരുന്നു. ഇത് നവംബര്‍ 30 വരെയാണ് നീട്ടിയത്.

ടേണ്‍ ഓവര്‍ ടാക്‌സ് അടയ്ക്കാന്‍ സെപ്റ്റംബര്‍ അവസാനം വരെ ഇളവുണ്ടാകും. പിഴ ഇളവോടെ ജിഎസ്ടി കുടിശ്ശിിക അടയ്ക്കാനുള്ള ആനസ്റ്റി പദ്ധതി ഒക്ടോബര്‍ 31 വരെ നീട്ടി. ഇന്ധനവില വര്‍ധനവില്‍ ജനങ്ങളുടെ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അടിയന്തിര പ്രമേയ ആവശ്യം സഭ തള്ളി