ചടങ്ങുകൾക്കും യോഗങ്ങൾക്കും പരമാവധി 20 പേർ ; കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

രോഗവ്യാപനം രൂക്ഷമായ നാലു പഞ്ചായത്തുകളിലും 35 തദ്ദേശഭരണ സ്ഥാപന വാർഡുകളിലും നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളുമുണ്ട്
 | 
ചടങ്ങുകൾക്കും യോഗങ്ങൾക്കും പരമാവധി 20 പേർ ; കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കോട്ടയം: കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയര്‍ന്നു സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന. വെള്ളിയാഴ്ച്ചയും ഇന്നലെയും ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗങ്ങളുടെ തീരുമാനപ്രകാരമാണ് നടപടി.

ജില്ലയില്‍ പൊതുവില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനൊപ്പം രോഗവ്യാപനം രൂക്ഷമായ നാലു പഞ്ചായത്തുകളിലും 35 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളിലും നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളുമുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പോലീസിനെയും വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയതായി കളക്ടര്‍ പറഞ്ഞു.

ജില്ലയിൽ പൊതുവിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം  രോഗവ്യാപനം രൂക്ഷമായ നാലു പഞ്ചായത്തുകളിലും 35 തദ്ദേശഭരണ സ്ഥാപന വാർഡുകളിലും നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളുമുണ്ട്. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിനും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പോലീസിനെയും വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയതായി കളക്ടർ പറഞ്ഞു. 

ചടങ്ങുകള്‍ക്കും യോഗങ്ങള്‍ക്കും പരമാവധി 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. കെട്ടിടങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ചടങ്ങുകളില്‍ 75 പേരെയും പുറത്ത് നടക്കുന്നവയില്‍ 150 പേരെയും പങ്കെടുപ്പിക്കുന്നതിന് ഇനിമുതല്‍ അനുമതിയുണ്ടാവില്ല.

കുടുംബ ചടങ്ങുകള്‍ നടത്തുന്നതിന് covid19jagratha.kerala.nic.in എന്ന പോര്‍ട്ടലില്‍ ഈവന്‍റ് രജിസ്ട്രേഷന്‍ എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. പൊതു ചടങ്ങുകള്‍ക്കും യോഗങ്ങള്‍ക്കും തഹസില്‍ദാരുടെയോ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെയോ മുന്‍കൂര്‍ അനുമതി വാങ്ങണം.ജിംനേഷ്യങ്ങള്‍, നീന്തല്‍കുളങ്ങള്‍ എന്നിവ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കാന്‍ പാടില്ല.സമ്മര്‍ ക്യാമ്പുകള്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ട്രെയിനിംഗ് സെന്ററുകള്‍ എന്നിവയും പ്രവര്‍ത്തിക്കാന്‍ പാടില്ല.