നിയമസഭയിൽ ഇനി കെ കെ രമയുടെ ശബ്ദവും  ; ചരിത്ര വിജയം നൽകി വടകര 

അവസാന റൗണ്ടിലേക്ക് കടക്കുമ്ബോള്‍ 8000 വോട്ടുകളുടെ മുന്നേറ്റമാണ് രമ കാഴ്ചവെച്ചത്
 | 
നിയമസഭയിൽ ഇനി കെ കെ രമയുടെ ശബ്ദവും ; ചരിത്ര വിജയം നൽകി വടകര

കോഴിക്കോട്: സംസ്ഥാനം മുഴുവനും ഇടതുതരംഗം വീശിയടിക്കുന്നതിനിടെ, വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമ വിജയത്തിലേക്ക്. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്ബോള്‍ 8000 വോട്ടുകളുടെ മുന്നേറ്റമാണ് രമ കാഴ്ചവെച്ചത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കെ കെ രമ 20,000ല്‍പ്പരം വോട്ടുകള്‍ നേടിയിരുന്നു.

വടകരയില്‍ എല്‍ഡിഎഫിന്റെ മനയത്ത് ചന്ദ്രനായിരുന്നു രമയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. വടകരയില്‍ ടി പി രാമകൃഷ്ണന്‍ തന്നെയാണ് വിജയിച്ചതെന്ന് കെ കെ രമ പറഞ്ഞു. ഇത് ടിപിയുടെ വിജയമാണ്. ഇടതുപക്ഷത്തിന്റെ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ തനിക്ക് ലഭിച്ചു. ഇത് വോട്ടില്‍ പ്രതിഫലിക്കുകയായിരുന്നു. ഇനി വടകരയില്‍ ടിപിയുടെ ശബ്ദം മുഴങ്ങുമെന്നും കെ കെ രമ പറഞ്ഞു.