താരശോഭ മങ്ങി ..!!  തമിഴ്നാട്ടില്‍ ഖുശ്ബു പിന്നില്‍
 

 | 
താരശോഭ മങ്ങി ..!! തമിഴ്നാട്ടില്‍ ഖുശ്ബു പിന്നില്‍

ചെന്നൈ:  തമിഴ്‌നാട്ടില്‍ വലിയ മത്സരം നടക്കുന്ന നിയമസഭാ മണ്ഡലമാണ് ചെന്നൈ നഗരത്തിലെ തൗസന്റ് ലൈറ്റ്‌സ്. നടി ഖുഷ്ബുവാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായി ഇവിടെ നിന്ന് ജനവിധി തേടുന്നത്. നിലവില്‍ പുറത്തുവന്ന ഫല സൂചനകള്‍ പ്രകാരം ഖുശ്ബു പിന്നിലാണ്.

കരുണാനിധി കുടുംബവുമായി അടുത്ത ബന്ധമുള്ള ഡോ എഴിലനാണ് തൗസന്‍റ് ലൈറ്റ്സില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥി. തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡി.എം.കെ മുന്നണി ലീഡുയർത്തുന്നു. 234 അംഗ നിയമസഭയിൽ ആദ്യഘട്ട ലീഡുനില പുറത്തുവരുമ്പോൾ ഡി.എം.കെ 113 സീറ്റിൽ ലീഡ് ചെയ്യുന്നു. എ.ഐ.എ.ഡി.എം.കെ 92 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.