വാക്സിൻ ചാലഞ്ച് ഏറ്റെടുത്ത് മന്ത്രിമാരും; ഒരുമാസത്തെ ശമ്പളം നൽകും

 | 
വാക്സിൻ ചാലഞ്ച് ഏറ്റെടുത്ത് മന്ത്രിമാരും; ഒരുമാസത്തെ ശമ്പളം നൽകും
ജനങ്ങൾക്ക് വാക്‌സിന്‍ സൗജന്യമാക്കണമെന്ന് സുപ്രീംകോടതിയില്‍ സർക്കാർ നിലപാടറിയിക്കും. 

സംസ്ഥാനത്ത് വാക്സിൻ ചാലഞ്ച് ഏറ്റെടുത്ത് മന്ത്രിമാർ. മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം വാക്സിൻ ചാലഞ്ചിന് നൽകും. മാത്രമല്ല ജനങ്ങൾക്ക് വാക്‌സിന്‍ സൗജന്യമാക്കണമെന്ന് സുപ്രീംകോടതിയില്‍ സർക്കാർ നിലപാടറിയിക്കും. അതേസമയം കൊവിഡ് പ്രതിരോധത്തിന് വാക്‌സിൻ വാങ്ങാൻ സംസ്ഥാന മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്. ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയിരിക്കുന്നത്. 70 ലക്ഷം ഡോസ് കൊവിഷീൽഡും 30 ലക്ഷം ഡോസ് കൊവാക്‌സിനുമാണ് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കുമായി ധാരണയിലെത്തിയിട്ടുണ്ട്.

ഇതോടൊപ്പം കേന്ദ്രസര്‍ക്കാരിൽ നിന്നും കൂടുതൽ സൗജന്യവാക്സിൻ നേടിയെടുക്കാനുള്ള സമ്മര്‍ദ്ദവും സംസ്ഥാനം തുടരും. അതേസമയം കൊവിഡ് വ്യാപനം അതിരൂക്ഷമായെങ്കിലും സംസ്ഥാനത്ത് ഒരു ലോക്ക് ഡൗണ്‍ ഉടനെ വേണ്ട എന്ന ധാരണയിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം എത്തിയത്. നിലവിൽ ശനി,ഞായര്‍ ദിവസങ്ങളിൽ സംസ്ഥാനത്ത് മിനി ലോക്ക് ഡൗണ്‍ നിലനിൽക്കുന്നുണ്ട്