കേരള എന്‍ട്രന്‍സ് പരീക്ഷ ഓ​​​ഗ​​​സ്റ്റ് 5ന്

 | 
exam

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേരള എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​നു ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രവേശന പരീക്ഷാ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ 12.30 വ​​​രെ പേ​​​പ്പ​​​ര്‍ ഒ​​​ന്ന് - ഫി​​​സി​​​ക്സ് ആ​​​ന്‍​​​ഡ് കെ​​​മി​​​സ്ട്രി​. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30 മു​​​ത​​​ല്‍ അ​​​ഞ്ചു​​​വ​​​രെ പേ​​​പ്പ​​​ര്‍ ര​​​ണ്ട് - മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്.

നേരത്തെ ജൂലൈ 24ന് പരീക്ഷ നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഈ മാസം അവസാനം ജെ ഇ ഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കീം പരീക്ഷ മാറ്റിവെച്ചത്.