തവനൂരിൽ നന്മമരത്തെ വീഴ്ത്തി കെ. ടി ജലീൽ

3066 വോട്ടുകള്‍ക്കാണ് ഫിറോസ് കുന്നംപറമ്പലിനെ പരാജയപ്പെടുത്തി കെടി ജലീല്‍ വിജയിച്ചത്
 | 
തവനൂരിൽ നന്മമരത്തെ വീഴ്ത്തി കെ. ടി ജലീൽ

ഇഞ്ചോടിഞ്ച് പോരാട്ടത്തിനെടുവില്‍ തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ജലീല്‍ വിജയിച്ചു. 3066 വോട്ടുകള്‍ക്കാണ് ഫിറോസ് കുന്നംപറമ്പലിനെ പരാജയപ്പെടുത്തി കെടി ജലീല്‍ വിജയിച്ചത്.

2016ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെടി ജലീല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. ജലീല്‍ 68,179 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഫ്തിഖറുദ്ദീന്‍ മാസ്റ്റര്‍ 51,115 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവി തേലത്തിന് 15,801 പേര്‍ വോട്ടു ചെയ്തു.

2011ല്‍ 6,854 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. ജലീല്‍ 57,729 വോട്ടുകളും കോണ്‍ഗ്രസിന്റെ വി വി പ്രകാശ് 50,875 വോട്ടുകളും കരസ്ഥമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായ നിര്‍മലാ കുട്ടികൃഷ്ണന്‍ പുന്നക്കലിന് 7,107 വോട്ടാണ് ലഭിച്ചത്.