കേരള കോണ്‍ഗ്രസില്‍ തര്‍ക്കം ; സംഘടന തെരഞ്ഞെടുപ്പിലേക്ക് കടക്കുമെന്ന് സൂചന ; കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും 

പാര്‍ട്ടിയിലെ സ്ഥാനങ്ങളെച്ചൊല്ലി ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 
 | 
pj joseph

കേരള കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നു. പാർട്ടിയിലെ സ്ഥാനങ്ങളെച്ചൊല്ലി ഫ്രാൻസിസ് ജോർജ്, മോൻസ് ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വാർഡ് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ പുനസംഘടിപ്പിക്കും.
അതേസമയം പാർട്ടിക്കുള്ളിൽ നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചെന്നാണ് പിജെ ജോസഫിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സ്ഥാനങ്ങളെച്ചൊല്ലി കേരള കോൺഗ്രസിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. മോൻസ് ജോസഫിനും ജോയ് എബ്രഹാമിനും ഉന്നത സ്ഥാനങ്ങൾ നൽകിയതിനെ ചോദ്യം ചെയ്ത് ഫ്രാൻസിസ് ജോർജ് വിഭാഗം രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ പരസ്യപ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഫ്രാൻസിസ് ജോർജിന് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം നൽകുകയും അദ്ദേഹം നിരസിക്കുകയും ചെയ്തത്. ഇതോടെ കേരള കോൺഗ്രസിലെ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്. പുനസംഘടനയോടെ വാർഡ്തലം മുതൽ സംസ്ഥാനതലം വരെ പുതിയ ആളുകളെത്തും.