ജനക്ഷേമ പദ്ധതികളുമായി രണ്ടാം പിണറായി സർക്കാരിൻറെ ആദ്യ ബജറ്റ്: പ്രധാന പ്രഖ്യാപനങ്ങൾ

 | 
Budget

കൊവിഡിന്റെ കെട്ട കാലത്ത് പുതിയ നികുതിക ചുമത്താതെയും അതേസമയം, കൊവിഡിനെ പ്രതിരോധിക്കുന്നതിന് ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകിയും ധനമന്ത്രി കെ.എൻ.ബാലഗോപാൽ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ബഡ്ജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു.

ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

  • എല്ലാ സി.എച്ച്.സി, താലൂക്ക്, ജില്ലാ ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികൾക്കായി 10 ഐസൊലേഷൻ കിടക്കകൾ സ്ഥാപിക്കുന്നതിന് 635 കോടി
  • സംസ്ഥാനത്ത് വാക്‌സിൻ ഗവേഷണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി 10 കോടി
  • കുട്ടികൾക്കായി ഐ.സി.യു സംവിധാനം വിപുലമാക്കും
  • 150 മെട്രിക് ടൺ ശേഷിയുള്ള ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കും
  • പകർച്ചവ്യാധികൾ നേരിടാൻ ഓരോ മെഡിക്കൽ കോളേജിലും ഐസൊലേഷൻ ബ്‌ളോക്കുകൾ സ്ഥാപിക്കാൻ 50 കോടി
  • മെഡിക്കൽ കോളേജുകളിലും പീഡിയാട്രിക് ഐ..സി.യു വാർഡുകൾ നിർമ്മിക്കുന്നതിന് 25 കോടി
  • സെന്റർ ഫോർ ഡിസീസ് കൺട്രോൾ മാതൃകയിൽ ഒരു സ്ഥാപനം തുടങ്ങുന്നതിന് ഡി.പി.ആർ തയ്യാറാക്കാൻ 50 ലക്ഷം
  • സാമ്പത്തിക പുനരുജ്ജീവനം
  • 2021-22ൽ കാർഷിക, വ്യാവസായികസ സേവന മേഖലകളിൽ സംരംഭങ്ങൾ ആരംഭിക്കാൻ 1600 കോടി
  • കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ വഴി വായ്പ നൽകുന്നതിന് 1000 കോടി. 5 ലക്ഷം വരെയുള്ള വായ്പകൾക്ക് 4ശതമാനം പലിശ
  • ഇതിനായുള്ള പലിശ ഇളവിന് 100 കോടി നീക്കിവച്ചു
  • തീരദേശ വികസനം
  • തീരദേശത്തിന്റെ വികസനത്തിന് അഞ്ചു വർഷം കൊണ്ട് 5300 കോടി ചെലവിടും
  • നാല് വർഷം കൊണ്ട് 11,000 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കും
  • ദീർഘകാല അടിസ്ഥാനത്തിൽ തീരസംരക്ഷണത്തിന് 1500 കോടി
  • തീരദേശ ഹൈവേ പൂർത്തിയാക്കും
  • കാർഷിക മേഖല
  • കർഷകർക്ക് കോൾഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കാൻ 10 കോടി
  • കാർഷിക ഉൽപന്ന വിപണനത്തിന് 10 കോടി. ഇതിനായി ശൃംഖലയുണ്ടാക്കും
  • വ്യവസായ ആവശ്യത്തിന് ഉതകുന്ന ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കും
  • കേരള ബാങ്ക് വഴി കുറഞ്ഞ പലിശ നിരക്കിൽ വായ്പ
  • 5 അഗ്രോ പാർക്കുകൾ ആരംഭിക്കും
  • ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിന് 10 കോടി
  • പ്ലാന്റേഷൻസ് ശക്തിപ്പെടുത്താൻ 2 കോടി
  • റബ്ബർ സബ്‌സിഡി കുടിശിക തീർക്കാൻ 50 കോടി
  • മത്സ്യബന്ധനം
  • മത്സ്യ സംസ്‌കരണത്തിന് പശ്ചാത്തല സൗകര്യം ഒരുക്കാൻ 5 കോടി
  • ആഴക്കടൽ മത്സ്യബന്ധന മേഖല ട്രോളറുകൾക്ക് കേന്ദ്രം തുറന്നുനൽകിയത് തിരിച്ചടി
  • ഭക്ഷ്യ, പൊതുവിതരണ മേഖല
  • സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം കൂട്ടും
  • റേഷൻ കടകൾ കൂടുതൽ ശക്തിപ്പെടുത്തും
  • സിവിൽ സപ്‌ളൈസിന്റെ 97 വിൽപന ശാലകളെ അപ്‌ഗ്രേഡ് ചെയ്തു
  • പൊതു, ഉന്നത വിദ്യാഭ്യാസം
  • വിദ്യാർത്ഥികൾക്ക് ടെലി /ഓൺലൈൻ കൗൺസിലിംഗിന് സ്ഥിരം സംവിധാനം
  • വെർച്വൽ, ഓഗ്മെന്റ് റിയാലിറ്റി സാങ്കേതിക സംവിധാനത്തിലധിഷ്ഠിതമായ പൊതു ഓൺലൈൻ അദ്ധ്യയന സംവിധാനത്തിന് 10 കോടി
  • 2 ലക്ഷം ലാപ്‌ടോപ്പുകളുടെ വിതരണം കെ.എസ്.എഫ്.ഇ സമയബന്ധിതമായി പൂർത്തിയാക്കും
  • ശ്രീനാരായണ ഗുരു സർവകലാശാലയ്ക്ക് 10 കോടി
  • നോളജ് ഇണോമി ഫണ്ട് 200 കോടിയിൽ നിന്ന് 300 കോടിയായി ഉയർത്തി
  • ടൂറിസം
  • ടൂറിസം മാർക്കറ്റിംഗിന് 100 കോടിക്ക് പുറമെ 50 കോടി അധികമായി അനുവദിച്ചു
  • മലബാർ ലിറ്ററി ടൂറിസം സർക്യൂട്ട് സ്ഥാപിക്കും
  • കൊല്ലത്ത് ബയോ ഡൈവേഴ്‌സിറ്റി പാക്കേജിനായി 50 കോടി
  • ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കും
  • വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യം ഏർപ്പെടുത്താൻ 5 കോടി
  • ആദ്യഘട്ടം കൊല്ലം, കൊച്ചി, തലശേരി മേഖലയിൽ
  • വിശദമായ ടൂറിസം പാക്കേജിനായി 30 കോടി നീക്കിവച്ചു
  • വ്യവസായം
  • ചെറുകിട വ്യവസായങ്ങൾക്ക് വായ്പ നൽകുന്നതിന് 2000 കോടി, പലിശ ഇളവിന് 50 കോടി
  • സംരംഭക സഹായപദ്ധതിക്ക് 25 കോടി, നാനോ വ്യവസായ ഭവന യൂണിറ്റുകൾക്ക് 15 കോടി
  • കെ.എഫ്.സി വായ്പ 5 വർഷം കൊണ്ട് 10,000 കോടിയാക്കും
  • കെ.എഫ്.സി ഈ വർഷം 4500 കോടിയുടെ വായ്പ നൽകും
  • പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് സംരംഭകത്വ വികസനത്തിന് 10 കോടി
  • ഗതാഗതം
  • കെ.എസ്.ആർ.ടി.സിക്ക് 100 കോടി
  • 3000 ബസുകൾ ഘട്ടംഘട്ടമായി സി.എൻ.ജിയിലേക്ക് മാറ്റും. 300 കോടി ചെലവിടും
  • തൃശൂർ പുതുക്കാട് മൊബിലിറ്റി ഹബ്ബും കൊല്ലത്ത ആധുനിക ബസ് സ്റ്റാൻഡും നിർമ്മിക്കും
  • ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന 10 ബസുകൾ വാങ്ങാൻ 10 കോടി
  • ഇരുചക്ര വാഹനം ഉപയോഗിച്ച് തൊഴിലിൽ ഏർപ്പെടുന്നവരെ സഹായിക്കും
  • ഇവർക്കായി 10,000 ഇരുചക്ര വാഹനങ്ങളും 5000 ഓട്ടോറിക്ഷയും വാങ്ങാനായി 200 കോടി
  • ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ശാസ്ത്രീയ പഠനം നടത്തുന്നതിന് 5 കോടി
  • സാമൂഹ്യനീതി
  • സ്മാർട്ട് കിച്ചൻ പദ്ധതിക്ക് 5 കോടി
  • കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ സംരക്ഷണത്തിന് മൂന്ന് ലക്ഷം രൂപ നൽകും. പദ്ധതിക്കായി 5 കോടി നീക്കിവച്ചു
  • മറ്റ് പ്രഖ്യാപനങ്ങൾ
  • കെ.ആർ. ഗൗരിഅമ്മയ്ക്ക് രണ്ട് കോടിയുടെ സ്മാരകം നിർമ്മിക്കും
  • ആർ.ബാലകൃഷ്ണ പിള്ളയ്ക്ക് കൊട്ടാരക്കരയിൽ സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി
  • എം.ജി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ സ്ഥാപിക്കാൻ 50 ലക്ഷം
  • സർക്കാർ സേവനങ്ങൾ എല്ലാം ഒക്ടോബറോടു കൂടി ഓൺലൈൻ ആകും
  • എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കും