തുടര്‍ഭരണം ഉറപ്പിച്ചു എല്‍ഡിഎഫ് മുന്നേറ്റം ;  91 സീറ്റിലും സമഗ്രാധിപത്യം

പത്ത് ജില്ലകളിലാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍ നില്‍ക്കുന്നത്.
 | 
തുടര്‍ഭരണം ഉറപ്പിച്ചു എല്‍ഡിഎഫ് മുന്നേറ്റം ; 91 സീറ്റിലും സമഗ്രാധിപത്യം

ചരിത്രം തിരുത്താന്‍ ഒരുങ്ങി പിണറായി വിജയന്‍. സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ഇടതു മുന്നണി തുടര്‍ഭരണം ഉറപ്പിച്ചു മുന്നേറുകയാണ്. പത്ത് ജില്ലകളിലാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍ നില്‍ക്കുന്നത്.


കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം ഒഴികെയുള്ള 10 ജില്ലകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 91 സീറ്റിലും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് 46 സീറ്റിലും എന്‍ഡിഎ മൂന്ന് സീറ്റിലും മുന്നിലാണ് സീറ്റിലും മുന്നിലാണ്. 

തൃശൂരിലെ 13 മണ്ഡലങ്ങളിലും തിരുവനന്തപുരത്തെ 12 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്. തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയാണ് മുന്നില്‍. പേരാമ്ബ്രയില്‍ ടിപി രാമകൃഷ്ണന്‍ 1692 വോട്ടുകള്‍ക്ക് മുന്നിലാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആന്റണി രാജു 1166 വോട്ടിനു മുന്നിലാണ് .

എല്‍ഡിഎഫ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണും.