ഒരേ ഒരു രാജാവ് !! ധര്‍മ്മടത്ത് പിണറായി വിജയന്‍ ബഹുദൂരം മുന്നിൽ ; മട്ടന്നൂരിൽ ശൈലജ ,തളിപ്പറമ്ബില്‍ എം.വി ഗോവിന്ദന്‍

 | 
ഒരേ ഒരു രാജാവ് !! ധര്‍മ്മടത്ത് പിണറായി വിജയന്‍ ബഹുദൂരം മുന്നിൽ ; മട്ടന്നൂരിൽ ശൈലജ ,തളിപ്പറമ്ബില്‍ എം.വി ഗോവിന്ദന്‍

കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളില്‍ പിണറായി വിജയന്‍ ധര്‍മ്മടത്ത് മുന്നേറുന്നു. 400-ലധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ലീഡ് ചെയ്യുന്നത്.

തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 65 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 47 ഇടങ്ങളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. നേമം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നേറുന്നു.

മട്ടന്നുരി ല്‍ കെ.കെ ശൈലജ, കണ്ണുരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി, തളിപ്പറമ്ബില്‍ എം.വി ഗോവിന്ദന്‍ ,കല്യാശേരിയില്‍ എം.വി ജിന്‍ എന്നിവര്‍ തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ലീഡ് ചെയ്യുകയാണ്.

പതിവുപോലെ ആറിടങ്ങളില്‍ തപാല്‍ വോട്ടുകളെണ്ണി കഴിഞ്ഞപ്പോള്‍ ഇടതുപക്ഷം മുന്‍പിലാണ്. പയ്യന്നൂരില്‍ ടി. ഐ മധുസൂദനന്‍ ,കല്യാശേരിയില്‍ എം.വി വിജിന്‍, ധര്‍മ്മടത്ത് പിണറായി വിജയന്‍ ,തലശേരിയില്‍ എ.എന്‍ ഷംസിര്‍, തളിപ്പറമ്ബില്‍ എം.വി ഗോവിന്ദന്‍ എന്നിവരാണ് മുന്‍പിലുള്ളത് ഇരിക്കൂറില്‍ സജീവ് ജോസഫ് തപാല്‍ വോട്ടില്‍ മുന്നിലെത്തി. രാവിലെ എട്ടരയോടെ തപാല്‍ വോട്ടിന്റെ വിവരങ്ങള്‍ വന്നതോടെ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 110 വോട്ടുകള്‍ക്ക് മുന്‍പിലാണ്.