തലസ്ഥാന ജില്ലയില്‍ ഇടത് മുന്നണിയുടെ തേരോട്ടം;കഴക്കൂട്ടത്ത് കടകംപള‌ളി സുരേന്ദ്രന്റെ ലീഡ് 4000  കടന്നു 
 

ബിജെപിയുടെ സിറ്റിംഗ് സീ‌റ്റായ നേമത്ത് കുമ്മനം രാജശേഖരന്‍ 412 വോട്ടിന് മുന്നിലാണ്.
 | 
തലസ്ഥാന ജില്ലയില്‍ ഇടത് മുന്നണിയുടെ തേരോട്ടം;കഴക്കൂട്ടത്ത് കടകംപള‌ളി സുരേന്ദ്രന്റെ ലീഡ് 4000 കടന്നു

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലത്തിന് സമാനമായ ലീഡുമായി തലസ്ഥാന ജില്ലയില്‍ ഇടത് മുന്നണിയുടെ
തേരോട്ടം. എല്‍.ഡി.എഫ്. ഏതാണ്ട് സമാനമായ നിലയാണ് ആദ്യ റൗണ്ട് ഫലങ്ങള്‍. പത്ത് സീ‌റ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. മൂന്നിടത്ത് യുഡിഎഫും ലീഡ് ചെയ്യുകയാണ്. നേമത്ത് എന്‍.ഡി.എയും. കഴക്കൂട്ടത്ത് കടകംപള‌ളി സുരേന്ദ്രന്‍ മുന്നില്‍.

ബിജെപിയുടെ സിറ്റിംഗ് സീ‌റ്റായ നേമത്ത് കുമ്മനം രാജശേഖരന്‍ 412 വോട്ടിന് മുന്നിലാണ്. ഇവിടെ കുമ്മനം ലീഡ് നില ഉയര്‍ത്തുകയാണ്. പാറശാലയില്‍ കോണ്‍ഗ്രസിന്റെ അന്‍സജിതാ റസല്‍ മുന്നിലാണ്. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണാ.എസ്.നായര്‍ രണ്ടാമതെത്തി. ബിജെപി സ്ഥാനാര്‍ത്ഥി വി.വി രാജേഷ് മൂന്നാം സ്ഥാനത്താണ്.
ഇവിടെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ മൂന്നാമതാണ്. എസ്.എസ് ലാലാണ് രണ്ടാമത്.