ചെങ്കടലായി കേരളം ; പിണറായി സർക്കാർ 2 .0  ; 98 സീറ്റിൽ ലീഡ്,അമ്ബതു കടക്കാന്‍ സാധിക്കാതെ യുഡിഎഫ്

യുഡിഎഫിന്റെ ഉറച്ച കോട്ടകളിലും വിള്ളല്‍ വീഴ്‌ത്തിയാണ് ഇടതു മുന്നണിയുടെ മുന്നേറ്റം
 | 
ചെങ്കടലായി കേരളം ; പിണറായി സർക്കാർ 2 .0 ; 98 സീറ്റിൽ ലീഡ്,അമ്ബതു കടക്കാന്‍ സാധിക്കാതെ യുഡിഎഫ്

കേരളത്തിൽ ചരിത്രം കുറിച്ച് ഇടത് സർക്കാർ തുടർ ഭരണത്തിലേക്ക്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ ഇടത് തരം​ഗം അലയടിക്കുന്നു.

98 സീറ്റിൽ എൽ.ഡി.എ മുന്നേറുകയാണ്. യു.ഡി.എഫ് 41 സീറ്റിലേക്ക് ഒതുങ്ങി. മുന്ന് സീറ്റ് ലീഡ് ചെയ്ത് എൻ.ഡി.എ മുന്നേറുന്നു.

പ്രതീക്ഷിച്ച ഇടങ്ങളിൽ പോലും മുന്നേറ്റമുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍. നേമത്തും പാലക്കാട്ടും എന്‍ഡിഎ മുന്നിലാണ്​.

യുഡിഎഫിന്റെ ഉറച്ച കോട്ടകളിലും വിള്ളല്‍ വീഴ്‌ത്തിയാണ് ഇടതു മുന്നണിയുടെ മുന്നേറ്റം. അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് പല സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. പാലായില്‍ ജോസ് കെ മാണി പിന്നില്‍ാണ്. പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് പിന്നിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ത്രികോണ മല്‍സരം കാഴ്ച വച്ച ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എന്‍.വാസവന്‍ ലീഡ് ചെയ്യുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ലീഡ് ചെയ്യുന്നത്.

പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ എല്‍.ഡി.എഫിന് അനുകൂലമാണ്. എന്നാല്‍ സര്‍വ്വേകളെ പൂര്‍ണ്ണമായും യു.ഡി.എഫ് തള്ളികളയുന്നു. ഫല പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ തുടങ്ങും. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി തിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നറിയാനാകും.