അടിപതറി സുരേന്ദ്രൻ ; രണ്ട് മണ്ഡലങ്ങളിലും പിന്നില്‍
 

 | 
അടിപതറി സുരേന്ദ്രൻ ; രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

സംസ്ഥാനത്ത് എന്‍.ഡി.എ ഏറെ പ്രതീക്ഷ വച്ച മഞ്ചേശ്വരത്തും കോന്നിയിലും ബിജെപി ഏറെ പിന്നില്‍. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് രണ്ട് സീ‌റ്റുകളിലും മത്സരിക്കുന്നത്. ഇതില്‍ കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്.

സിറ്റിംഗ് എം.എല്‍.എ സിപിഎമ്മിന്റെ ജനീഷ് കുമാര്‍ ഇവിടെ 1807 വോട്ടിന് മുന്നിലാണ്. കോണ്‍ഗ്രസിന്റെ റോബിന്‍ പീ‌റ്ററാണ് ഇവിടെ രണ്ടാമത്. മഞ്ചേശ്വരത്ത് ലീഗിന്റെ പി.കെ.എം അഷ്‌റഫ് ഇവിടെ ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ എ പ്ളസ് മണ്ഡലങ്ങളില്‍ പെടുന്നതാണ് മഞ്ചേശ്വരം.

പത്തനംതിട്ടയില്‍ എല്‍ഡിഎഫ് അഞ്ച് മണ്ഡലങ്ങളിലും മുന്നിലാണ്. കാസര്‍കോട് അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. മഞ്ചേശ്വരത്ത് ലീഗിന്റെ ലീഡ് 300ലധികം വോട്ടുകള്‍ക്കാണ്.