കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ്  പടരുന്നു ; 71 പേർക്ക്   രോഗബാധ 

 | 
കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് പടരുന്നു ; 71 പേർക്ക് രോഗബാധ

കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ജീവനക്കാർക്കും 69 തടവുകാർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാസം 20 മുതല്‍ 24 വരെയാണ് ജയിലില്‍ കൊവിഡ് പരിശോധന നടത്തിയത്. ഇതില്‍ 20ാം തിയ്യതിയിലെ പരിശോധനയുടെ ഫലം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബാക്കി ദിവസങ്ങളിലെ ഫലം കൂടി വരുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതേ തുടർന്ന് ജയിലില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.ഇ​തോ​ടെ ജ​യി​ലി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 73 ആ​യി. നേ​ര​ത്തെ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച ത​ട​വു​കാ​രെ ത​ളി​പ്പ​റ​മ്പ്​ കോ​വി​ഡ്​ ഫ​സ്​​റ്റ്​ ലൈ​ൻ ട്രീ​റ്റ്​​മെൻറ്​ സെൻറ​റി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു