കളമശ്ശേരി ബസ് കത്തിക്കൽ കേസ്; പ്രതി അനൂപിന് ആറു വർഷത്തെ കഠിന തടവ്

തടവിന് പുറമേ 1,60000 രൂപ പിഴയായും നൽകണം. ബസ് കത്തിക്കലിന് ശേഷം വിദേശത്തേക്ക് കടന്ന അനൂപിനെ 2016 ഏപ്രിൽ ഏഴിനാണ് അറസ്റ്റ് ചെയ്തത്.
 | 
bus

കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ പ്രതിയായ കെ.എ അനൂപിന് ആറ് വർഷം കഠിന തടവിന് വിധിച്ചു. എറണാകുളം എൻ.ഐ.എ. കോടതിയാണ് ശിക്ഷ വിധിച്ചത്.

തടവിന് പുറമേ 1,60000 രൂപ പിഴയായും നൽകണം. ബസ് കത്തിക്കലിന് ശേഷം വിദേശത്തേക്ക് കടന്ന അനൂപിനെ 2016 ഏപ്രിൽ ഏഴിനാണ് അറസ്റ്റ് ചെയ്തത്.

2005 സെപ്തംബർ 9നാണ് എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് സേലത്തെക്ക് പുറപ്പെടുകയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് തട്ടിക്കൊണ്ടുപോയി കത്തിച്ചത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

2010 ഡിസംബറിലാണ് എൻ.ഐ.എ. കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിച്ച് 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ ആരംഭിച്ചത്. 2019 ലാണ് കേസിൽ വിചാരണ ആരംഭിച്ചത്

തടിയന്റവിട നസീർ, മജീദ് പറമ്പായി, അബ്ദുൾ ഹാലിം, മുഹമ്മദ് നവാസ്, നാസർ, സാബിർ ബുഹാരി, ഉമ്മർ ഫാറൂഖ്, താജുദ്ദീൻ, സൂഫിയ മഅ്ദനി തുടങ്ങിയ 13 പേരാണ് കേസിൽ വിചാരണ നേരിടുന്നത്.