ഇനി നീ ഉറങ്ങിക്കോ ഫിറോസെ ..അപമാനിക്കപ്പെടുന്നതിന്‍റെ നോവ് ചെറുതല്ല…അത് നീയും അറിയണം ; ജസ്ല മാടശ്ശേരി
 

 | 
ഇനി നീ ഉറങ്ങിക്കോ ഫിറോസെ ..അപമാനിക്കപ്പെടുന്നതിന്‍റെ നോവ് ചെറുതല്ല…അത് നീയും അറിയണം ; ജസ്ല മാടശ്ശേരി

തവനൂരില്‍ കെ ടി ജലീലിനോട് തോറ്റ യു ഡി എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്ബിലിന് മറുപടിയുമായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി

ജസ്ലയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മനസ്സില്‍ കുറ്റ ബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാവും…
ഇനി നീ ഉറങ്ങിക്കോ ഫിറോസെ…
ഉറക്കം വരില്ലെന്നറിയാം.. എന്നാലും കിടന്ന് നോക്ക്…
അപമാനിക്കപ്പെടുന്നതിന്‍റെ നോവ് ചെറുതല്ല…
ഇന്‍സള്‍ട്..അത് വല്ലാത്തൊരു പിടച്ചിലാണ്….
നീയും അറിയ്..
നീയും നിന്‍റെ കൂട്ടാളികളും കടന്നക്രമിച്ചപ്പോള്‍…ഇതുപോലുള്ള നോവുണങ്ങാത്ത പൊള്ളലുകള്‍ ഇവിടെ കുറച്ച്‌ ഹൃദയങ്ങളിലുമുണ്ടായിരുന്നു…
എന്നെ വിമര്‍ശിച്ചവള്‍ വേശ്യയാണ്…
എത്ര ലാഖവത്തോടെയാണ്…നീ എന്‍റെ തൊഴില്‍ മാറ്റിയത്…
കഷ്ടപ്പെട്ട് പഠിച്ച്‌ നേടിയ വിദ്യാഭ്യാസവും തൊഴിലും ഒക്കെ എന്നെ ആശ്വസിപ്പിച്ചെങ്കിലും..ഒരു മുറിപാട് ഉണങ്ങാതെ ഉണ്ട്..
കരഞ്ഞുറങ്ങാന്‍ പോലുമാവാതെ വെന്ത രാത്രികള്‍….
യൂറ്റ്യൂബിലും ഫേസ്ബുക്കിലും പൊതു ഇടത്തിലും നിന്‍റെ കൂട്ടാളികള്‍ എന്നെ കുറിച്ച്‌ പടച്ച്‌ വിട്ട കെട്ട് കഥകള്‍….
മറക്കുമോ ജീവനുളള കാലം..

3066 വോട്ടുകള്‍ക്കാണ് ഫിറോസ് കുന്നംപറമ്പലിനെ പരാജയപ്പെടുത്തി കെടി ജലീല്‍ വിജയിച്ചത്.2016ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെടി ജലീല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. ജലീല്‍ 68,179 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഫ്തിഖറുദ്ദീന്‍ മാസ്റ്റര്‍ 51,115 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവി തേലത്തിന് 15,801 പേര്‍ വോട്ടു ചെയ്തു.