ജവാൻ റം  തിരിച്ചു വരുന്നു 

 മദ്യത്തിൽ പൊടിപടലങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു മദ്യത്തിന്റെ നിർമ്മാണം നിർത്തിയത്
 | 
jawan rum

സംസ്ഥാനത്ത് ജവാൻ റം ഉത്പാദനത്തിന് എക്‌സൈസ് അനുമതി. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആന്റ് കെമിക്കൽസിന് ജവാൻ നിർമ്മാണം പുനരാരംഭിക്കാൻ എക്‌സൈസ് കമ്മീഷണറാണ് ഉത്തരവിട്ടത്.

1.75 ലക്ഷം ലിറ്റർ മദ്യം അരിച്ചെടുത്ത ശേഷം ബോട്ടിലിംഗ് നടത്തും. മദ്യത്തിൽ പൊടിപടലങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു മദ്യത്തിന്റെ നിർമ്മാണം നിർത്തിയത്. സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ജവാൻ ജനപ്രീയ ബ്രാൻഡാണ്. നിർമ്മാണം നിലച്ചതോടെ ഒൗട്ട്‌ലറ്റുകളിൽ ജവാന്റെ ലഭ്യത കുറഞ്ഞിരുന്നു. വരാനിരിക്കുന്ന ഓണവിപണി ലക്ഷ്യമിട്ടാണ് 1.75 ലക്ഷം ലിറ്റർ മദ്യം നിർമ്മിക്കാൻ അനുമതിയായിരിക്കുന്നത്.

നേരത്തെ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സിലെ സ്പിരിറ്റ് മോഷണക്കേസിനെതുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി നിർമ്മാണം നിലക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിലെ ഏഴാംപ്രതി സതീഷ് ബാൽചന്ദ്വാനിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള നടപടി കേരള പൊലീസ് തുടങ്ങിയത്.