''ജഡ്ജിയെ അല്ല വിധിയെ ആണ് വിമർശിച്ചത് '' തന്‍റെ വാക്കുകളിൽ കോടതിയലക്ഷ്യമില്ല: കെ. സുധാകരൻ 

ഷുഹൈബ് വധക്കേസിൽ അന്ന് വന്ന വിധി നിലവിലുള്ള എല്ലാ നിയമ തത്വങ്ങളുടെയും ആത്മാവിനെ ഞെക്കി കൊല്ലുന്നത് ആണെന്നും സുധാകരൻ പ്രതികരിച്ചു.
 | 
''ജഡ്ജിയെ അല്ല വിധിയെ ആണ് വിമർശിച്ചത് '' തന്‍റെ വാക്കുകളിൽ കോടതിയലക്ഷ്യമില്ല: കെ. സുധാകരൻ

തിരുവനന്തപുരം: ജഡ്ജിയെ അല്ല വിധിയെ ആണ് വിമർശിച്ചതെന്നും  കോടതിയലക്ഷ്യ നടപടിയിൽ തന്നെ ശിക്ഷിക്കാനാവില്ലെന്ന ആത്മവിശ്വാസം ഉണ്ടെന്ന് കെ. സുധാകരൻ എം പി.

തന്‍റെ വാക്കുകളിൽ കോടതിയലക്ഷ്യം ഇല്ലെന്നും പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ. സുധാകരൻ പറഞ്ഞു.  ഷുഹൈബ് വധക്കേസിൽ അന്ന് വന്ന വിധി നിലവിലുള്ള എല്ലാ നിയമ തത്വങ്ങളുടെയും ആത്മാവിനെ ഞെക്കി കൊല്ലുന്നത് ആണെന്നും സുധാകരൻ പ്രതികരിച്ചു.

ALSOREAD ഹൈക്കോടതി വിധി 'മ്ലേച്ഛം '  കെ സുധാകരന്‍ എം പിക്കെതിരെ കോടതിയലക്ഷ്യ നടപടി

ഷുഹൈബ്‌ വധക്കേസില്‍ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ്‌ കോടതിയലക്ഷ്യത്തിന്‌ കാരണം. ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദ്ദന ഷേണായിയുടെ ഹര്‍ജിയിലാണ്‌ ഉത്തരവ്.

ഹൈക്കോടതി വിധി 'മ്ലേച്ഛം' എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. ജഡ്ജിയുടെ മനോനില തകരാറിലാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. 2019 ഓഗസ്റ്റില്‍ ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ഇത്. കണ്ണൂരിലെ പൊതുയോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.