ലക്ഷദ്വീപില്‍ ഉടന്‍തന്നെ ഇന്റര്‍നെറ്റ് നഷ്ടമായേക്കാം ..മുന്നറിയിപ്പ് നൽകി ഹൈബി ഈഡൻ

 | 
lakshadweep

കൊച്ചി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ തീരുമാനങ്ങള്‍ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്ന ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കാന്‍ സാധ്യതയുണ്ടെന്ന് ഹൈബി ഈഡന്‍ എംപി. ' ലക്ഷദ്വീപില്‍ ഉടന്‍തന്നെ ഇന്റര്‍നെറ്റ് നഷ്ടമായേക്കാം, സൂക്ഷിക്കുക...' എന്നാണ് ഹൈബി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ ഇങ്ങനെയൊരു നടപടി വരുമോ എന്നതിനെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായി.

കേന്ദ്രസര്‍ക്കാരിന് എതിരെ പ്രതിഷേധമുയരുമ്ബോഴെല്ലാം ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുന്നത് സ്ഥിരമാണ്.കശ്മീര്‍, കര്‍ഷക പ്രക്ഷോഭ വിഷയങ്ങളിലും കേന്ദ്രം സമാനമായ നടപടി സ്വീകരിച്ചിരുന്നു. ഇത് ഓര്‍മ്മപ്പെടുത്തുംവിധമാണ് ഹൈബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.