പാലായില്‍  ഇഞ്ചോടിഞ്ച് പോരാട്ടം ; മാണി സി കാപ്പന്‍ മുന്നില്‍

 | 
പാലായില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ; മാണി സി കാപ്പന്‍ മുന്നില്‍
കോട്ടയം: പാലായില്‍ മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ജോസ് കെ. മാണി 132 വോട്ടിന് ലീഡ് ചെയ്തു.

എന്നാല്‍ ഇ.വി.എം. എണ്ണിത്തുടങ്ങിയതോടെ മാണി സി. കാപ്പന്‍ ലീഡ് തിരിച്ചു പിടിച്ചു. 333 വോട്ടിന് കാപ്പന്‍ ലീഡ് ചെയ്തെങ്കിലും വൈകാതെ ജോസ് കെ. മാണി ലീഡ് തിരിച്ചു പിടിച്ചു. എന്നാല്‍ വൈകാതെ കാപ്പന്‍ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. അവസാനം പുറത്തുവന്ന ഫല സൂചനകള്‍ പ്രകാരം 1469 വോട്ടുകള്‍ക്ക് കാപ്പന്‍ ലീഡ് ചെയ്യുന്നുണ്ട്.

എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ ജോസ് കെ. മാണിയ്ക്കാണ് സാധ്യത കല്‍പ്പിച്ചത്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് പാലാ. യു.ഡി.എഫിലേക്ക് പോയ കാപ്പനെയാണോ എല്‍.ഡി.എഫിലേക്ക് പോയ ജോസ് കെ. മാണിയെ ആണോ പാലാ ജയിപ്പിക്കുന്നതെന്ന് വരും മണിക്കൂറുകളില്‍ അറിയാം.