സൗജന്യ ഭക്ഷ്യക്കിറ്റ്: ഏപ്രിലിലെ കിറ്റ് ചൊവ്വാഴ്ച വരെ വാങ്ങാം

 | 
KIT

തിരുവനന്തപുരം: കോവിഡ് പശ്ചാതലത്തില്‍ റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 8 വരെ നീട്ടി. മെയ് മാസത്തെ റേഷന്‍ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

ഏപ്രില്‍ കിറ്റിലെ സാധനങ്ങള്‍: പഞ്ചസാര - 1 കി. ഗ്രാം, കടല - 500 ഗ്രാം, ചെറുപയര്‍ - 500 ഗ്രാം, ഉഴുന്ന്‌ - 500 ഗ്രാം, തുവരപ്പരിപ്പ്‌ - 250 ഗ്രാം, വെളിച്ചെണ്ണ - അര ലിറ്റര്‍, തേയില - 100 ഗ്രാം, മുളക് പൊടി - 100 ഗ്രാം, ആട്ട - 1 കി. ഗ്രാം, മല്ലിപ്പൊടി - 100 ഗ്രാം, മഞ്ഞള്‍പൊടി - 100 ഗ്രാം, സോപ്പ് - 2 എണ്ണം, ഉപ്പ് - 1 കി. ഗ്രാം, കടുക് അല്ലെങ്കില്‍ ഉലുവ -100 ഗ്രാം

മേയ് മാസ കിറ്റിലെ സാധനങ്ങള്‍: ചെറുപയര്‍ - 500 ഗ്രാം, ഉഴുന്ന്‌ - 500 ഗ്രാം, തുവരപ്പരിപ്പ്‌ - 250 ഗ്രാം, കടല - 250 ഗ്രാം, പഞ്ചസാര - 1 കിലോഗ്രാം, തേയില - 100 ഗ്രാം, മുളക് പൊടി - 100 ഗ്രാം, മഞ്ഞള്‍ പൊടി - 100 ഗ്രാം, വെളിച്ചെണ്ണ - അര ലിറ്റര്‍, ആട്ട - 1 കിലോഗ്രാം, ഉപ്പ് - 1 കിലോഗ്രാം എന്നിവയാണ്.