തൊഴില്‍ തട്ടിപ്പ് കേസ്; സരിത നായരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡയില്‍ വിട്ടു

 | 
തൊഴില്‍ തട്ടിപ്പ് കേസ്; സരിത നായരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡയില്‍ വിട്ടു

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത എസ് നായരെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ ഒന്നാം മജിസ്‌ട്രേറ്റ് കോടതിയാണ് അനുവാദം നല്‍കിയത്.

2019 കാലഘട്ടത്തില്‍ സരിത എസ് നായര്‍ ഉള്‍പ്പെട്ട സംഘം മുള്ളുള്ള സ്വദേശിയായ അരുണ്‍, ഓലത്താന്നി സ്വദേശി അരുണ്‍ നായര്‍ എന്നിവരില്‍ നിന്ന് ജോലി വാഗ്ദാനം നല്‍കി 15 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

കെ ടി ഡി സിയിലും ബീവറേജസിലും ആയിരുന്നു ഇവര്‍ക്ക് ജോലി വാഗ്ദാനം നല്‍കിയിരുന്നത്.കേസിലെ ഒന്നാം പ്രതിയും കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ രതീഷിനെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.