പതിനാലാം നിയമസഭ പിരിച്ചുവിട്ടു ; സത്യപ്രതിജ്ഞ വരെ കാവൽ മന്ത്രിസഭ 

14ാം നിയമസഭയിലെ എംഎൽഎമാർ ജനപ്രതിനിധികൾ അല്ലാതായതോടെ 15 ദിവസത്തിനകം ഇവർ ഔദ്യോ​ഗിക വസതികൾ ഒഴിയണം
 | 
പതിനാലാം നിയമസഭ പിരിച്ചുവിട്ടു ; സത്യപ്രതിജ്ഞ വരെ കാവൽ മന്ത്രിസഭ
പ്രതിപക്ഷ നേതാവ്, ഡപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് പദവികൾ ഇല്ലാതെയായി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്നതോടെ പതിനാലാം നിയമസഭാ പിരിച്ചു വിടാൻ അനുമതി നൽകി ​ഗവർണറുടെ വിജ്ഞാപനം ഇറങ്ങി.  ഇതോടെ പ്രതിപക്ഷ നേതാവ്, ഡപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് പദവികൾ ഇല്ലാതെയായി.പുതിയ മന്ത്രി സഭ അധികാരമേൽക്കുന്നത് വരെ ഈ മന്ത്രി സഭയ്ക്ക് കാവൽ മന്ത്രിസഭയായി തുടരാം 


മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാവില്ലെങ്കിലും ഇവർക്ക് നയപരമായ തീരുമാനങ്ങൾ എടുക്കാനാവില്ല. എന്നാൽ നിലവിലെ പരിപാടികൾ തുടരാനാവും. .

പുതിയ സർക്കാർ അധികാരത്തിലേൽക്കുന്നത് വരെ സ്പീക്കർക്ക് പദവിയിൽ തുടരാം. 14ാം നിയമസഭയിലെ എംഎൽഎമാർ ജനപ്രതിനിധികൾ അല്ലാതായതോടെ 15 ദിവസത്തിനകം ഇവർ ഔദ്യോ​ഗിക വസതികൾ ഒഴിയണം. പ്രോ ടേം സ്പീക്കറാണ് പുതിയ നിയമസഭാ അം​ഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കേണ്ടത്.

പ്രോ ടേം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് എംഎൽഎ ആയി സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്​ ​ഗവർണറോ അദ്ദേഹം നിയോ​ഗിക്കുന്ന പ്രതിനിധിയോ ആണ്. നിയമസഭയിലെ മുതിർന്ന അം​ഗത്തെയാണ് സാധാരണ പ്രോടേം സ്പീക്കറായി നിയമിക്കുക.