മു​ന്‍ മ​ന്ത്രി ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു

കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്. 1906 ല്‍ ​ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി
 | 
മു​ന്‍ മ​ന്ത്രി ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു

മു​ന്നോ​ക്ക വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും മു​ന്‍ മ​ന്ത്രി​യു​മാ​യ ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള (86) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഏ​താ​നും നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​ വൈകിട്ട് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ച് വിശ്രമത്തിലായതോടെ ബാലകൃഷ്ണപിള്ളയാണ് പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നിർവഹിച്ചതും മണ്ഡലത്തിലെ പ്രചാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. നായർ സർവീസ് സൊസൈറ്റി(എൻഎസ്എസ്) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്. 1906 ല്‍ ​ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി. എ​ക്സൈ​സ്, ഗ​താ​ഗ​തം, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭാര്യ: ആര്‍. വത്സല. മ​ക്ക​ള്‍: മുന്‍ മന്ത്രിയും ചലച്ചിത്രതാരവും എംഎല്‍എയുമായ കെ.​ബി ഗ​ണേ​ഷ് കു​മാ​ര്‍, ഉ​ഷ മോ​ഹ​ന്‍​ദാ​സ്, ബി​ന്ദു ബാ​ല​കൃ​ഷ്ണ​ന്‍. മ​രു​മ​ക്ക​ള്‍: ബി​ന്ദു ഗ​ണേ​ഷ് കു​മാ​ര്‍, മോ​ഹ​ന്‍​ദാ​സ്, പി. ​ബാ​ല​കൃ​ഷ്ണ​ന്‍.