ഫസ്റ്റ് ബെല്‍ ; ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകള്‍ നാളെ തുടങ്ങും; പ്ലസ്ടു ക്ലാസുകള്‍ ഏഴു മുതല്‍

 | 
online class

തിരുവനന്തപുരം: ഈ വര്‍ഷത്തെ 'ഫസ്റ്റ് ബെല്‍' ഓണ്‍ലൈന്‍ പഠനത്തിന് നാളെ തുടക്കമാകും. നാളെ രാവിലെ 10.30ന് ആരംഭിക്കുന്ന കിളിക്കൊഞ്ചല്‍ ക്ലാസോടെയാണ് ഡിജിറ്റല്‍ ക്ലാസ്സ് ആരംഭിക്കുന്നത്.

പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുള്ള കിളിക്കൊഞ്ചല്‍ നാളെ മുതല്‍ ജൂണ്‍ 4വരെ രാവിലെ 10.30നാണ് നടക്കുക. ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 2 മുതലാണ് ട്രയല്‍ ക്ലാസുകള്‍ ആരംഭിക്കുക.

ജൂണ്‍ 2ന് രാവിലെ 10ന് ഒന്നാം ക്ലാസ് കുട്ടികള്‍ക്കും രണ്ടാം ക്ലാസിനു രാവിലെ 11നും മൂന്നാം ക്ലാസിനു 11.30നും നാലാം ക്ലാസിനു ഉച്ചയ്ക്ക് 1.30നും അഞ്ചാം ക്ലാസിനു ഉച്ചയ്ക്ക് 2നും ആറാം ക്ലാസിനു 2.30നും ഏഴാം ക്ലാസിനു വൈകിട്ട് 3മണിക്കും എട്ടാം ക്ലാസിനു 3.30നും ഒന്‍പതാം ക്ലാസിനു വൈകിട്ട് 4മുതല്‍ 5വരെയും പത്താം ക്ലാസിനു ഉച്ചയ്ക്ക് 12മുതല്‍ 1.30 വരെയുമാണ് ക്ലാസ്സ്‌ നടക്കുക.ഈ ക്ലാസുകളുടെ പുന:സംപ്രേഷണം ജൂണ്‍ 7മുതല്‍ 12വരെ നടക്കും.

പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 7മുതലാണ് ക്ലാസുകള്‍ ആരംഭിക്കുക. രാവിലെ 8.30മുതല്‍ 10വരെയും വൈകിട്ട് 5മുതല്‍ 6വരെയുമാണ് പ്ലസ്ടു ക്ലാസുകള്‍ നടക്കുക. ജൂണ്‍ 11വരെ തുടരുന്ന പ്ലസ് ടു ക്ലാസുകളുടെ പുന:സംപ്രേക്ഷണം ജൂണ്‍ 14മുതല്‍ 18വരെ നടക്കും. ആദ്യഘട്ടത്തില്‍ നടക്കുക ട്രയല്‍ ക്ലാസുകളായിരിക്കും.