മുതുമലയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം

കുഞ്ഞിക്കൃഷ്ണന്‍ തന്റെ ആടുകളെ വനത്തില്‍ മേയ്ക്കാന്‍ കൊണ്ടുപോയതായിരുന്നു. ഈ സമയമാണ് കടുവയുടെ ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്
 | 
death

സുല്‍ത്താന്‍ ബത്തേരി: മുതുമലയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. മുതുമലയില്‍ സ്വദേശി കുഞ്ഞിക്കൃഷ്ണന്‍ (49) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ നഷ്ടപരിഹാരത്തെ ചൊല്ലി സംഘര്‍ഷമുണ്ടായി. ഇതേ തുര്‍ന്ന് ഗ്രാമീണര്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.

കുഞ്ഞിക്കൃഷ്ണന്‍ തന്റെ ആടുകളെ വനത്തില്‍ മേയ്ക്കാന്‍ കൊണ്ടുപോയതായിരുന്നു. ഈ സമയമാണ് കടുവയുടെ ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. കടുവയുടെ ആക്രമണത്തില്‍ മരിച്ച കുഞ്ഞികൃഷ്ണന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരസിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.