കാനറാ ബാങ്കിൽ  ബോം​ബ് വെ​ച്ചെ​ന്ന വ്യാജ സ​ന്ദേ​ശം ; അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അ​റ​സ്​​റ്റി​ല്‍

കോ​വി​ഡ് നി​യ​മം ലം​ഘി​ച്ച​തി​ന് പൊ​ലീ​സ് പി​ഴ ചു​മ​ത്തി​യ​തി‍െന്‍റ പ്ര​തി​കാ​ര​മാ​യാ​ണ് താ​ന്‍ ഫോ​ണ്‍ ചെ​യ്ത​തെ​ന്ന് ഇ​യാ​ള്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു
 | 
arrested

പൊ​ന്നാ​നി: പൊ​ന്നാ​നി ക​ന​റ ബാ​ങ്ക് ശാ​ഖ​യി​ല്‍ ബോം​ബ് വെ​ച്ചെ​ന്ന വ്യാജ സ​ന്ദേ​ശം ന​ല്‍​കി​യ അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അ​റ​സ്​​റ്റി​ല്‍. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് പൊ​ന്നാ​നി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് ഫോ​ണ്‍ കോ​ള്‍ വ​ന്ന​ത്. ക​ന​റ ബാ​ങ്ക് ശാ​ഖ​യി​ല്‍ ബോം​ബ് വെ​ച്ച​താ​യും ഉ​ച്ച​ക്ക് ര​ണ്ടി​ന് ബോം​ബ് പൊ​ട്ടും എ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു സ​ന്ദേ​ശം.

തുടര്‍ന്ന് വി​വ​രം ബാ​ങ്ക് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ബാ​ങ്കി​ലെ ഇ​ട​പാ​ടു​കാ​രെ മു​ഴു​വ​ന്‍ പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ബോം​ബ് സ്ക്വാ​ഡി​നെ​യും ഡോ​ഗ് സ്ക്വാ​ഡി​നേ​യും അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സം​ഘം സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബംഗാള്‍ സ്വദേശി ത​പാ​ല്‍ മ​ണ്ഡ​ലാണ് വ്യാ​ജ സ​ന്ദേ​ശ​ത്തി​ന് പി​ന്നി​ലെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ഇ​യാ​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്തു.

കോ​വി​ഡ് നി​യ​മം ലം​ഘി​ച്ച​തി​ന് പൊ​ലീ​സ് പി​ഴ ചു​മ​ത്തി​യ​തി‍െന്‍റ പ്ര​തി​കാ​ര​മാ​യാ​ണ് താ​ന്‍ ഫോ​ണ്‍ ചെ​യ്ത​തെ​ന്ന് ഇ​യാ​ള്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ല​ഹ​രി​യു​ടെ ആ​സ​ക്തി​യി​ലാ​ണ് ഇ​യാ​ള്‍ കൃ​ത്യം ന​ട​ത്തി​യ​തെ​ന്നും ഭീ​ഷ​ണി വ്യാ​ജ​മാ​യി​രു​ന്നെ​ന്നും കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​താ​യും പൊ​ന്നാ​നി പൊ​ലീ​സ് അ​റി​യി​ച്ചു.