കേരളത്തിൽ ബലിപെരുന്നാൾ ജുലൈ 21 ബുധനാഴ്ച

ഗൾഫ്​ രാജ്യങ്ങളിൽ ജൂലൈ 20നാ​ണ് ബലിപെരുന്നാൾ.
 | 
EID

കേരളത്തിൽ ബലിപെരുന്നാൾ ജുലൈ 21 ബുധനാഴ്ച. ഇന്നലെ മാസപ്പിറവി കാണാതിരുന്നതിനാൽ നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ദുൽഹജ്ജ് മാസപ്പിറവി നിർണയ കമ്മിറ്റി അറിയിച്ചു.

ഗൾഫ്​ രാജ്യങ്ങളിൽ ജൂലൈ 20നാ​ണ് ബലിപെരുന്നാൾ. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന്​ ദുൽഹജ്ജ്​ ഒന്ന്​ ഞായറാഴ്​ച ആയിരിക്കുമെന്നും അറഫ ദിനം ജൂലൈ 19 ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. സൗദി സു​പ്രീം കോടതി ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീര്‍ഥാടകരും അധികൃതരും കടന്നു. ഹജ്ജ് ചടങ്ങുകള്‍ക്ക് ദുല്‍ഹിജ്ജ എട്ടിനാണു (ജൂലൈ 18) തുടക്കം കുറിക്കുക.ദുല്‍ഹജ്ജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്നും നീങ്ങി തുടങ്ങും. ജൂലൈ 23 ന് (ദുല്‍ഹജ്ജ് 13) ചടങ്ങുകള്‍ അവസാനിക്കും.