മെട്രോമാനെ വന്ന വഴി തിരിച്ച് വിട്ട് ഷാഫി പറമ്പിൽ: മോദി വിസിറ്റ് ഫലം കണ്ടില്ല 

പാലക്കാട് മണ്ഡലത്തില്‍ നിന്ന് 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നായിരുന്നു മെട്രോമാന്‍ ശ്രീധരന്‍ അവകാശപ്പെട്ടിരുന്നത്.
 | 
മെട്രോമാനെ വന്ന വഴി തിരിച്ച് വിട്ട് ഷാഫി പറമ്പിൽ: മോദി വിസിറ്റ് ഫലം കണ്ടില്ല

പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചു. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്. ഷാഫിയുടെ മൂന്നാം വിജയമാണിത്.

പാലക്കാട് മണ്ഡലത്തില്‍ നിന്ന് 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നായിരുന്നു മെട്രോമാന്‍ ശ്രീധരന്‍ അവകാശപ്പെട്ടിരുന്നത്. ബൂത്തുകളില്‍ നടത്തിയ കണക്കെടുപ്പില്‍ നിന്നും ബിജെപി കണക്കാക്കുന്ന ഭൂരിപക്ഷമാണെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. തന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് ജനങ്ങളില്‍ വലിയ സ്വീകാര്യത ഉണ്ടാക്കിയെന്നും ശ്രീധരന്‍ അവകാശപ്പെട്ടിരുന്നു