കേരളത്തിൽ  രണ്ടാഴ്ച ലോക്ഡൗണ്‍ വേണമെന്ന് ഡോക്ടർമാരുടെ സംഘടന ; കോവിഡ് വ്യാപനം അതിതീവ്രമെന്ന് മുന്നറിയിപ്പ് 

 

കോവിഡ് ആശുപത്രികള്‍ ഗുരുതരരോഗികള്‍ക്കു മാത്രമായി നീക്കിവയ്ക്കണം
 | 
കേരളത്തിൽ രണ്ടാഴ്ച ലോക്ഡൗണ്‍ വേണമെന്ന് ഡോക്ടർമാരുടെ സംഘടന ; കോവിഡ് വ്യാപനം അതിതീവ്രമെന്ന് മുന്നറിയിപ്പ്

കോവിഡ് വ്യാപനം അതിതീവ്രമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. ജനിതകവ്യതിയാനം വന്ന വൈറസ് വായുവിലൂടെയും പടരുമെന്ന് കെജിഎംഒഎ. പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കണമെന്നും ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

കോവിഡ് ആശുപത്രികള്‍ ഗുരുതരരോഗികള്‍ക്കു മാത്രമായി നീക്കിവയ്ക്കണം. കിടക്കകളുടെ ലഭ്യത അറിയാന്‍ കേന്ദ്രീകൃത സംവിധാനം വേണമെന്നും കൂടുതല്‍ ആന്‍റീജന്‍ കിറ്റുകള്‍ ലഭ്യമാക്കണമെന്നും ആവശ്യം. പിപിഇ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇന്നലെ 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്.ഇതോടെ 2,66,646 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,23,185 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,51,133 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്