കോവിഡ് ബാധിച്ച്‌ ഡോക്ടര്‍ മരിച്ചു: ഗര്‍ഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല

 | 
കോവിഡ് ബാധിച്ച്‌ ഡോക്ടര്‍ മരിച്ചു: ഗര്‍ഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല

കോഴിക്കോട്; കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 25 കാരിയായ വനിതാ ഡോക്ടർ മരിച്ചു. തലശ്ശേരി പാലിശ്ശേരി നബാംസ് വീട്ടിൽ ഡോ. സി.സി. മഹ ബഷീറാണ് മരിച്ചത്. 

രണ്ടുദിവസം മുൻപ് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. മംഗളൂരു തൊക്കോട്ട് ദേർളക്കട്ട കണച്ചൂർ മെഡിക്കൽ കോളേജിൽ എംഡിക്ക് പഠിക്കുകയായിരുന്ന മഹ.

അഞ്ചുമാസം ഗർഭിണിയായിരുന്ന മഹ മംഗളൂരു ഇന്ത്യാന ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം. ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.