ബാലുശ്ശേരിയില്‍ ധര്‍മ്മജൻ ബോൾഗാട്ടിക്ക് ദയനീയ തോൽവി  ;എല്‍ഡിഎഫ് സ്ഥാനാര്‍ഥി സച്ചിന്‍ദേവിന് ജയം

 | 
ബാലുശ്ശേരിയില്‍ ധര്‍മ്മജൻ ബോൾഗാട്ടിക്ക് ദയനീയ തോൽവി ;എല്‍ഡിഎഫ് സ്ഥാനാര്‍ഥി സച്ചിന്‍ദേവിന് ജയം

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ ധര്‍മ്മജൻ ബോൾഗാട്ടി തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സച്ചിന്‍ദേവിന് ജയം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ മുന്നിൽനിന്ന് അതിനുശേഷമാണ് ധർമ്മജൻ തോൽവിയിലേക്ക് പോയത്.

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ഇ.ശ്രീധരന് ആറായിരത്തിലേറെ വോട്ടിന്റെ ലീഡ് . കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രൻ ലീഡ് 10000 കഴിഞ്ഞു . ചാലക്കുടിയില്‍ ഏഴ് റൗണ്ട് പിന്നിടുമ്പോൾ യുഡിഎഫ് ലീഡ് ചെയ്യുന്നു.

പൂഞ്ഞാറില്‍ പ്രതീക്ഷ കൈവിട്ട് പിസി ജോര്‍ജ്ജ് രണ്ടാമത്‌. വടകരയില്‍ കെകെ രമ 7014 വോട്ടിന് മുന്നില്‍. തൃത്താലയില്‍ എംബി രാജേഷ് 89 വോട്ടിന് മുന്നില്‍. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി ഒഎസ് അംബിക 5460 വോട്ടിനു ലീഡ് ചെയ്യുന്നു.